Articles – Sree Naraya Mission in Life Excellence (SMILE) https://gurusmile.org Religious Organisation Fri, 02 Feb 2024 06:05:55 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://gurusmile.org/wp-content/uploads/2023/05/cropped-FAVI-32x32.png Articles – Sree Naraya Mission in Life Excellence (SMILE) https://gurusmile.org 32 32 ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം https://gurusmile.org/2024/02/02/%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf-28-1882-%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8/ https://gurusmile.org/2024/02/02/%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf-28-1882-%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8/#respond Fri, 02 Feb 2024 05:54:33 +0000 https://gurusmile.org/?p=1398 ജനുവരി 28 ( 1882 ) ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ ജൻമദിനം

ബോധാനന്ദ സ്വാമികളുടേത് ഒരു വ്യത്യസ്ത വ്യക്തിത്വമാണ്.

പലരിലും ചില പ്രത്യേക കഴിവുകളും ഗുണങ്ങളും മാത്രമേ കാണുവാനാകൂ. എന്നാൽ ബോധാനന്ദ സ്വാമികളിൽ സകല ഗുണങ്ങളും പ്രകാശിച്ചിരുന്നു. ആശ്രമം എന്ന കൃതിയിൽ ഗുരുദേവൻ കൽപ്പിക്കുന്ന ഗുണഗണങ്ങളെല്ലാം സ്വാമികളിൽ ദർശനീയമായിരുന്നു.

കേവലം 46 വർഷമേ അവിടുന്ന് ജീവിച്ചിരുന്നുള്ളു. ഇതിനോടകം അവിടുന്ന് ആർജിച്ച പാണ്ഡിത്യവും ലോക പരിചയവും അനുഭവ സമ്പത്തും അപാരമായിരുന്നു.

ആത്മീയ ആഭിമുഖ്യം ജൻമനാ അവിടത്തേക്ക് ഉണ്ടായിരുന്നു. ഗാർഹിക ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായി. മെച്ചപ്പെട്ട ഒരു കുടുംബാന്തരീക്ഷത്തിൽ നിന്ന് ലൗകിക പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് അദ്ദേഹത്തിൽ ആത്മീയത വികസിച്ചു.

ബന്ധുജനങ്ങളെ അത് ബോധ്യപ്പെടുത്തിയും അവരുടെയെല്ലാം അനുമതിയോടും കൂടിയായിരുന്നു അവിടത്തെ മഹാ പരിത്യാഗം.

പലവട്ടം ആസേതു ഹിമാചലം അവധൂത യാത്ര ചെയ്തതിലൂടെ പല സംസ്കാരങ്ങൾ പരിചയിച്ചതോടൊപ്പം സാമ്പ്രദായികമായുള്ള ശിക്ഷണങ്ങളിലൂടെയും സാധനകളിലൂടെയും സിദ്ധപുരുഷനായി തീരുകയും ചെയ്തു.

ആകർഷണീയ വ്യക്തിത്വമുണ്ടായിരുന്ന സ്വാമികൾക്ക് ഉത്തരേന്ത്യൻ ആത്മീയ മണ്ഡലങ്ങളിൽ ശോഭിക്കാമായിരുന്നു. എന്നാൽ അവിടുന്ന് മലയാളക്കരയിലേക്ക് മടങ്ങിവരികയാണ് ചെയ്തത്. ഇവിടെയും അദ്ദേഹത്തിന് ഏറെ ശിഷ്യൻമാരും അനുയായികളും ഉണ്ടായി വന്നു.

അവരുടെയെല്ലാം നേതൃത്വം വഹിച്ച് ഒരു മഠാധിപതിയായി കഴിയുവാനല്ല അവിടുന്ന് തുനിഞ്ഞത്. ഇവിടത്തെ സാമൂഹ്യഅനീതികളും അന്ധാചാരങ്ങളും നിരോധിക്കുവാൻ തികച്ചും പ്രായോഗികമായ നടപടി കളുമായി അവിടുന്ന് ഇറങ്ങിത്തിരിച്ചു. അദ്ദേഹം രൂപീകരിച്ച ധർമ്മഭട സംഘത്തിന്റെ കായിക നടപടികൾ അനീതികളെ ഇല്ലാതാക്കുവാൻ ഉപകരിച്ചു – എന്നാൽ അതൊന്നും നാട്ടിലെ സമാധാനാന്തരീക്ഷത്തെ തകർക്കുകയോ സമുദായ സ്പർദ്ധ വളർത്തുകയോ ഉണ്ടായില്ല. മിശ്രഭോജനം പോലുള്ള പരിപാടികൾ സമുദായത്തെ പ്രകോപിപ്പിച്ചതുമില്ല. സ്ഫോടനാത്മകമായ പ്രവർത്തനങ്ങൾ ഇതു
പോലെ ശാന്തിമാർഗ്ഗത്തിലൂടെ നടന്നത് സ്വാമികളുടെ വ്യക്തി മാഹാത്മ്യം ഒന്നു കൊണ്ടു മാത്രമാണ്.

ആത്മീയമായി മാത്രമല്ല, ലോക സംഗ്രഹ പ്രവർത്തനങ്ങളിലും വിജയിച്ചു കൊണ്ടിരുന്ന, വലിയൊരു ശിഷ്യ സമ്പത്തിനും അനുയായി വൃന്ദത്തിനും ഉടമയായിരുന്ന സ്വാമികൾ ഗുരുദേവനുമായി സമ്പർക്കപ്പെട്ടപ്പോൾ ഗുരുവിനെ പൂർണ്ണമായും അറിഞ്ഞ് തന്റെ സർവ്വസ്വവും ഗുരുവിൽ സമർപ്പിക്കുകയാണ് ഉണ്ടായത്. തുടർന്നു കാണുന്നത് – ” എൻ താതനാം ദേവ നോതുന്നതേ ഞാനെന്താകിലും ചെയ്യൂ “എന്ന ഭാവത്തിലുള്ള ശിഷ്യനെയാണ്! ഗുരുഹിതവും സ്വാമികളുടെ ഹിതവും ഏകീഭവിച്ചിരുന്നു!

ജനതതിയുമായി ഇടപഴകിയുള്ളതായിരുന്നു അവിടത്തെ ജീവിതം. വൃദ്ധന്മാർ മുതൽ ബാലന്മാർ വരെ സ്വാമികളോട് ആകൃഷ്ടരായി. ചില വേളകളിൽ കുഞ്ഞുങ്ങൾ സ്വാമികളുടെ പുറത്ത് കയറി ആനകളിച്ചു! വിപ്ളവ ചിന്തകൾ നാട്ടിൽ പരന്നു തുടങ്ങിയിരുന്ന അക്കാലത്ത് യുവജനങ്ങൾ അദ്ദേഹത്തിലേ
ക്ക് ആകർഷിക്കപ്പെട്ടു. രോഗ ദുരിതാദികളിൽ ഉഴറിയവർ സ്വാമികളിലൂടെ ആശ്വാസം നേടി. ഒരു രാഷ്ട്ര തന്ത്രഞ്ജന്റെ പാടവങ്ങളോടെ അവിടുന്ന് സംഘങ്ങളും സ്ഥാപനങ്ങളും പടുത്തുയർത്തി. അവിടത്തെ സരസ്വതീ വിലാസം കവനങ്ങളായും വചനങ്ങളായും പുറത്തുവന്നപ്പോൾ അതെല്ലാം ഗുരുസങ്കൽ
പ്പങ്ങളുടെ വ്യാഖ്യാനമായി മാറി.

ലോകത്ത് അതിവേഗം പരിവർത്തനങ്ങൾ സംഭവിച്ചു കൊണ്ടിരുന്ന അക്കാലത്ത്, അദ്ദേഹം കാലത്തിനൊത്ത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ഭാവി പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തു.

SNDP യോഗത്തിന് ശാഖകൾ ഉണ്ടാകുന്നതിനു മുമ്പ് ഒരു യോഗവാർഷികത്തിൽ അദ്ദേഹം നടത്തിയ അദ്ധ്യക്ഷ പ്രസംഗം ശ്രദ്ധേയമാണ്. നടപ്പാക്കുവാൻ
ആവുന്ന കാര്യങ്ങളേ അവിടുന്ന് പറയുമായിരുന്നുള്ളു. അഥവാ പറയുന്ന കാര്യം അവിടുന്ന് നടപ്പാക്കുക തന്നെ ചെയ്യുമായിരുന്നു!

നമ്മുടെ ക്ഷേത്രങ്ങളിലെ ആരാധന ശിവഗിരി ശാരദാ മഠത്തിലേതു പോലെ ലളിതമാക്കുവാനും അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കുവാനും അവിടുന്ന് അവസാന കാലത്ത് ആലോച്ചിരുന്നു. അൽപ്പ കാലം കൂടി അവിടുന്ന് ജീവി ച്ചിരുന്നെങ്കിൽ പ്രസ്ഥാന ചരിത്രവും സമുദായ ജീവിതഗതിയും മറ്റൊന്നാകുമായിരുന്നു. അഥവാ , സ്വാമികളുടെ ഹിതം മനസ്സിലാക്കി, അവിടുന്ന് ചെയ്യുവാൻ ശേഷിപ്പിച്ചു പോയതിനെ എല്ലാം പൂർത്തീകരിക്കുന്നതിലൂടെ ആകണം അവിടുത്തോടുള്ള ആദരവ് നാം പ്രകടിപ്പിക്കേണ്ടത്.

അവശലക്ഷത്തെയുദ്ധരിച്ചീടുവാൻ വിവശനായ് സൗഖ്യമാകെയുപേക്ഷിച്ച തവ വിശുദ്ധമാമുത്തമ ജീവിതം യുവജനങ്ങൾക്കൊരാദർശമാകണേ

(മുതുകുളം പാർവ്വതിയമ്മ)

 

]]>
https://gurusmile.org/2024/02/02/%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf-28-1882-%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8/feed/ 0