ശ്രീമതി പിച്ചമ്മാൾ..ഉത്തമ ഗുരുദേവഭക്ത…
ഗുരുദേവന്റെ അരുവിപ്പുറംതപസ്സുകാലത്ത്, കേട്ടറിഞ്ഞ്തേടിച്ചെന്നു കണ്ട നെയ്യാറ്റിൻകര PWD ഓവർസിയറായിരുന്ന S കുമാരപിള്ളയുടെ സഹധർമ്മിണിയാണ് പിച്ചമ്മാൾ.ഗുരുദേവന് ആദ്യം ഓലക്കുടിൽ കെട്ടിനൽകിയത് ഇവരാണ്.ഭൈരവൻശാന്തിയെ ഗുരുദേവൻ അരുവിപ്പുറത്തേക്ക്കൂട്ടിക്കൊണ്ടുവന്നപ്പോൾഇവരുടെ വീട്ടിലാണ് താമസിപ്പിച്ചത്. ഗുരുവിന് സമയമറിഞ്ഞ്ആഹാരവും കൊടുത്തയച്ചിരുന്നു.
രോഗമുക്തി, സന്താനലബ്ധി,വിദ്യായോഗം, ഉദ്യോഗലബ്ധി,ബാധ മുക്തി, തുടങ്ങിയ കാര്യങ്ങളിൽ സ്വന്തം കുടുംബത്തുംനാട്ടിലും ഉണ്ടായ ഗുരുദേവാനുഗ്രഹങ്ങൾക്കെല്ലാം ഇവർനേർസാക്ഷികളായിരുന്നു.ഗുരുവിന്റെ അത്തരം അത്ഭുതകഥകളുടെ കലവറയായിരുന്നു അവർ. അവരുടെ വർണ്ണനകൾ കേൾക്കുമ്പോൾ, നേരിട്ടനുഭവിച്ചതുപോലെ ശ്രോതാക്കൾക്ക് തോന്നിയിരുന്നു. നിറകണ്ണുകളോടെയാണ് കുമാരനാശാനടക്കമുള്ളവർ അതുകേട്ടിരുന്നത്. അതൊന്നും ആരും കുറിച്ചു വയ്ക്കാതിരുന്നത്വലിയ നഷ്ടമായി.
രണ്ടു മക്കളുണ്ടായതിനു ശേഷം, ഗുരുദേവൻ നൽകിയപ്രസാദത്താൽ 13 വർഷത്തിനുശേഷം ഒരു പെൺകുഞ്ഞുപിറന്നു- നാരായണി!ഒരിക്കൽ തിരുവനന്തപുരത്തുവച്ച് ഗുരുദേവാജ്ഞയാൽ വിളിച്ച സ്ത്രീ സമാജത്തിൽഅദ്ധ്യക്ഷയാകേണ്ടിയിരുന്നആൾ വരാതിരുന്നപ്പോൾ, ഗുരുകൽപ്പനയനുസരിച്ച് പിച്ചമ്മാളാണ് അദ്ധ്യക്ഷയായത്.അന്നു കുട്ടിയായിരുന്ന നാരായണിയെ നോക്കി, ഇവൾ വളരുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കിക്കൊള്ളുമെന്ന് ഗുരു കൽപ്പിക്കുകയും അവർ വളർന്നപ്പോൾ പൊതുപ്രവർത്തകയും10 വർഷത്തോളം നിയമസഭാമെമ്പറായിരിക്കയും ചെയ്തു.ശാരദാ മഠത്തിന്റെ രജതജൂബിലിക്ക് നടത്തിയ സ്ത്രീ സമാജത്തിൽ അദ്ധ്യത വഹിച്ചത് ഇവരാണ്.
1915-ൽ കുമാരപിള്ള അന്തരിച്ച ശേഷം, 1917-ൽ കന്നുംപറയിൽവച്ച് പിച്ചമ്മാൾ ഗുരുദേവനിൽ നിന്ന് മന്ത്രോപദേശംനേടി, ഗൃഹസ്ഥശിഷ്യയായി.
1104 കന്നി 5-ന് തിരുവനന്തപുരത്തായിരുന്ന പിച്ചമ്മാൾക്ക് ഗുരുദേവനെ കാണണമെന്ന് ഉൾവിളി തോന്നുകയുംശിവഗിരിയിലെത്തിയപ്പോഴേക്കും ഗുരുദേവൻ മഹാസമാധിഅടയുകയും ചെയ്തിരുന്നു.അവർ ഗുരുവിനെ നമസ്കരിച്ചതു കണ്ടു നിന്നവർക്ക് രോമാഞ്ചമനുഭവപ്പെട്ടു! സമാധിയിരുത്തൽ ചടങ്ങുകളിലെല്ലാം അവർ പങ്കാളിയായി.
പിച്ചമ്മാളിന്റെ സഹോദരീപുത്രനായ ഡോ.G.0. പാലിന്റെദന്താശുപത്രി ഗുരുദേവന്റെപല്ല് ക്ലീൻ ചെയ്താണ് തുടങ്ങിയത്.പിന്നീട് ഗുരുവിന്റെ ഇളകിയ ഒരു പല്ലെടുത്തതും പാൽതന്നെ. അദ്ദേഹം സൂക്ഷിച്ചു വച്ച ആ പല്ലാണ് മുംബൈഗുരുമന്ദിരത്തിൽ ദിവ്യമായിസൂക്ഷിച്ചിരിക്കുന്നത്.
1945-ഡിസം.15-ന്പിച്ചമ്മാൾ അന്തരിച്ചു. ഭക്തോത്തമയ്ക്ക് പ്രണാമം…!